ടെഹ്റാൻ: ഇസ്രയേലി യുദ്ധവിമാനങ്ങൾ സോട്ടാർ നദിക്കരയിൽ വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നബതിയേയിലെ അൽ-ബയാദിന് സമീപത്തുള്ള ഒരു കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 23ആയി.
അതിനിടെ, ഹോർമുസ് കടലിടുക്കിൽ ശനിയാഴ്ച താരതമ്യേന ശാന്തമായ സ്ഥിതിയായിരുന്നു. ഇറാനുമായി രണ്ട് മാസത്തിലേറെ നീണ്ടുനിന്ന പോരാട്ടങ്ങൾ അവസാനിപ്പിച്ച് സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനുള്ള ട്രംപിന്റെ ഏറ്റവും പുതിയ നിർദേശങ്ങളോടുള്ള ഇറാന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് യുഎസ്. അമേരിക്കയുടെ നിർദേശം ഇറാൻ വിലയിരുത്തുകയാണെന്നും ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.